
Essay
എന്തിനാണ് ഞാൻ എഴുതുന്നത്
ഈ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ആരും വായിക്കാനില്ലെങ്കിൽ പിന്നെ എന്തിന്?
സത്യം പറഞ്ഞാൽ, ഞാൻ എഴുതുന്നത് എനിക്കുവേണ്ടിയാണ്. ചിന്തകൾ തലയിൽ കിടക്കുമ്പോൾ അവ മേഘങ്ങൾ പോലെയാണ് — രൂപമില്ലാത്തവ. എഴുതുമ്പോൾ അവയ്ക്ക് ഒരു ആകൃതി കിട്ടുന്നു.
മാതൃഭാഷയിൽ എഴുതുമ്പോൾ അത് കൂടുതൽ സത്യസന്ധമാവുന്നു. ചില വികാരങ്ങൾക്ക് മലയാളത്തിൽ മാത്രമേ ശരിയായ വാക്കുകളുള്ളൂ.
ഈ താളുകൾ ഒരു നോട്ടുപുസ്തകം പോലെയാണ്. ചിലത് നീണ്ട ലേഖനങ്ങൾ, ചിലത് ഒറ്റവരി കുറിപ്പുകൾ. എല്ലാം ഞാൻ തന്നെ.